ഹോം ജനുവിൻ പാർട്സ്
Menu

ജനുവിൻ പാർട്സ്

ഞങ്ങളുടെ ഉപഭോക്താക്കളുടെ ആഹ്ലാദകരമായ യാത്രയാണ് ഹീറോ മോട്ടോകോർപ്പിൻറെ ബിസിനസ് തന്ത്രത്തിന്റെ കാതൽ . 100% ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാൻ, ഉപഭോക്താക്കൾക്ക് ജനുവിൻ പാർട്സ് എത്തിച്ചു കൊടുക്കുവാൻ ഹീറോ മോട്ടോകോർപ് ലിമിറ്റഡിന് ഒരു സമർപ്പിത ബിസിനസ്സ് ഗ്രൂപ്പ് ഉണ്ട്.

ഹീറോ ജനുവിൻ പാർട്സ്. HGP എന്ന് അറിയപ്പെടുന്നു. പുതിയത് പുതുതായി ആരംഭിച്ച ഞങ്ങഖുടെ പോർട്ടലിൽ നിന്നും നിങ്ങൾക്ക് നേരിട്ട് ഹീറോ ജെനുവിൻ പാർസുകൾ വാങ്ങാൻ കഴിയും.

ദർശനം: ഉപഭോക്താക്കൾക്ക് ആവശ്യമായ ഒരു പാർട്ടിനായി അവർ ഒരിക്കലും കാത്തിരിക്കേണ്ടി വരരുത്

ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഒരിക്കലും അവസാനിക്കാത്ത ആഹ്ലാദകരമായ അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹീറോ മോട്ടോകോർപ് പ്രവർത്തിക്കുന്നത്. അതിനായി കൂഋതൽ ഇടങ്ങളിൽ എത്തിച്ചേരാനും ഒരു ഇൻഡസ്ട്രി ബെഞ്ച്മാർക്ക് സ്ഥാപിക്കാനും ഉടമസ്ഥാവകാശത്തിൻറെ ചിലവ് കുറയ്ക്കാനും കമ്പനി എന്നും ശ്രദ്ധിക്കുന്നു

ഞങ്ങളുടെ സാമിപ്യം വർദ്ധിപ്പിക്കുന്നു

ഹീറോ മോട്ടോകോർപ്പിൽ ഞങ്ങൾ മൾട്ടി ലെയർ ഇന്ത്യൻ വിപണിയിൽ വിശാലവും ഒപ്പം വ്യാപ്തവുമായ ഒരു വിസിബിലിറ്റി ഉറപ്പാക്കാൻ ഫലപ്രദമായ ഒരു എക്കോ സിസ്റ്റത്തിനു രൂപം നൽകിയിട്ടുണ്ട്. എന്നും വളർന്നുകൊണ്ടിരിക്കുന്ന ഉപഭോക്തൃ പ്രതീക്ഷയ്ക്കൊത്ത്, ഞങ്ങൾ മാറുന്ന യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് കസ്റ്റമർ ടച്ച് പോയിന്റുകളുടെ മുഴുവൻ നെറ്റ്വർക്കും ശക്തിപ്പെടുത്തുന്നു രാജ്യത്തെ 90 ൽപരം പാർട്സ് വിതരണക്കാർ , 800 അംഗീകൃത ഡീലർമാർ , 1150 അംഗീകൃത സർവീസ് സെന്ററുകൾ , ലോകത്തിലെ മറ്റു 18 ലേറെ രാജ്യങ്ങളിലെ 6000 + ടച്ച് പോയിന്റുകൾ എന്നിവയിലൂടെയാണ് HGP വിതരണം ചെയ്യുന്നത് . നിങ്ങളുടെ അടുത്തുള്ള ടച്ച് പോയിന്റ് കണ്ടെത്താൻ ഇവിടെ ക്ലിക്കുചെയ്യുക തുടർച്ചയായി ഉപഭോക്താക്കൾക്ക് സേവനം നൽകാൻ ഞങ്ങൾക്കുള്ള അഭിനിവേശം നിങ്ങൾക്കുമുണ്ടെങ്കിൽ ഒരു പാർട്സ് വിതരണക്കാരനാകാനും ഹീറോ മോട്ടോകോർപ് കുടുംബത്തിൻറെ ഒരു ഭാഗമാകാനും ഇവിടെ അപേക്ഷിക്കുക

ഇൻഡസ്ട്രി ബഞ്ച്മാർക്ക് സജ്ജീകരിക്കുന്നു

ഹീറോ ജനുവിൻ പാർട്സ് നിങ്ങളുടെ ഹീറോ ടൂ വീലേഴ്സിനുള്ള ഏക സർട്ടിഫൈഡ് പർട്സാണ്. നിങ്ങൾക്ക് മെച്ചപ്പെട്ടതും സമാനതകളില്ലാത്തതുമായ പ്രകതനം നൽകുന്നതിനായി നിങ്ങളുടെ ബൈക്കിന് തികച്ചും പാകമാകുന്ന വിധത്തിൽ കൃത്യമായി രൂപകൽപന ചെയ്തവയാണ് ഈ പാർട്ടുകൾ ഓരോ പാർട്സും ഹീറോ ജനുവിൻ പാർട്ട് ആകുന്നതിനു മുമ്പ് കർശനമായ ഗുണനിലവാര പരിശോധനകൾക്ക് വിധേയമാകുന്നുണ്ട്. ഈ പാർട്സ് ഇപ്പോൾ നീംറാണയിൽ ഗ്ലോബൽ പാർട്സ് സെന്റർ (GPC) വഴിയും വിതരണം ചെയ്യുന്നുണ്ട്.

, GPC ഭാവി സാധ്യതകൾ കാണിച്ചുതരുന്നു. അത്യാധുനിക നിർമാണ സൌകര്യങ്ങളും നൂതനമായ സംവിധാനങ്ങളും സപ്ലൈ ചെയിൻ പ്രക്രിയകൾക്ക് സൗകര്യമൊരുക്കുക മാത്രമല്ല ഒരു മനോഹരവും ആരോഗ്യകരവുമായതൊഴിൽ സാഹചര്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു 35 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന GPC യും തുല്യതയോടെ നിലകൊള്ളുന്ന ഹീറോ ഗാർഡൻ ഫാക്ടറിയും രാജസ്ഥാൻ സംസ്ഥാനത്തിലെ ഹീറോ നീംറാണ കോംപ്ലക്സിലെ അവിഭാജ്യ ഭാഗമാണ്. സൂക്ഷ്മമായ നിർമാണ സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കി ഉൽപാദന ക്ഷമത ഗണ്യമായി ഉയരുമ്പോഴും ഏറ്റവും കുറഞ്ഞ മാനുഷിക ഇടപെടൽ വേണ്ടി വരുന്ന രീതിയിലാണ് GPC ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ സാങ്കേതിക വിദ്യകൾ ഓട്ടോഇൻഡസ്ട്രി മേഖലയിൽ പുതിയ വ്യാവസായിക മാനദണ്ഡമായി മാറിയിരിക്കുകയാണ്. ഇതിലുള്ള ഇച്ഛാനുസൃതവും സവിശേഷവുമായ വെയർഹൌസ് മാനേജ്മെൻറ് സിസ്റ്റം മുഖേന ഓട്ടോമേറ്റഡ് സ്റ്റോറേജ് ആൻഡ് റിട്രീവൽ സിസ്റ്റവും (ASRS) ഓട്ടോമേറ്റഡ് പാക്കേജിങ് ആൻഡ് സോർട്ടിംഗ് സിസ്റ്റവും ഇതു കൂടാതെയുള്ള പാർട്സുകളുടെ ഓണ്ലൈൻ ട്രാക്കിംഗിനുള്ള യൂണി-ഷട്ടിൽ ആൻഡ് റെയിൽ ഗൈഡഡ് മെറ്റീരിയൽ മൂവ്മെൻറ് സിസ്റ്റങ്ങൾ വഴിനിയന്ത്രിക്കുന്നു ഹരിത കെട്ടിടം എന്ന ആശയം പിന്തുടർന്നുകൊണ്ട് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൌൺസിൽ (IGBC) ഗാർഡൻ ഫാക്ടറിയെ ഒരു പ്ലാറ്റിനം ക്ലാസ് നിർമാണ ശാല ആയി അക്രഡിറ്റേറ്റ് ചെയ്തു.

ഉടമസ്ഥാവകാശത്തിൻറെ കുറഞ്ഞ ചെലവ്

ഹീറോ മോട്ടോകോർപ് അതിന്റെ ഉൽപ്പന്നങ്ങൾ, പാർട്ടുകൾ , സർവീസ് എന്നിവ വഴി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക മാത്രമല്ല, ഒരു 2-വീലർ സ്വന്തമാക്കിവയ്ക്കുന്നതിനുള്ള ചിലവ് കുറയ്ക്കുന്നതിനും ശ്രദ്ധയൂന്നിയിരിക്കുന്നു. ഇക്കാര്യം നടപ്പാക്കുന്നതിനായി ഒരു ഉൽപാദനം വാങ്ങി ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിച്ച് , പരിപാലിച്ച്, മാറ്റിവയ്ക്കുന്ന ചിലവ് പരമാവധി കുറയ്ക്കാൻ ശ്രമിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റാനായി, ഉയർന്ന ഗുണമേന്മയുള്ള മാനദണ്ഡങ്ങൾ ഉണ്ടായിട്ടു പോലും മുഴുവൻ HGP പോർട്ട്ഫോളിയോയും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് പാർട്ടുകൾ മാറ്റിസ്ഥാപിക്കുന്ന ചെലവ് കുറയ്ക്കാൻ താങ്ങാവുന്ന വിധത്തിൽ വില ക്രമീകരിച്ചിട്ടുള്ളത്

  • തട്ടിപ്പ് നടപടികൾ സൂക്ഷിക്കുക
  • തട്ടിപ്പുകൾക്കും വഞ്ചനയ്ക്കും ഇരയാകരുത്
  • കൂടുതൽ വായിക്കുക

ടോൾ ഫ്രീ നമ്പർ: 1800 266 0018