മെനു

ജനുവിൻ സ്പെയർ പാർട്ട്സ് FAQകൾ

സ്പാർക്ക് പ്ലഗ്ഗിന്‌ തേയ്മാനം വന്നാല്‍ എന്ത് സംഭവിക്കും?

 ഇഗ്നിഷൻ സിസ്റ്റത്തിലെ അനിവാര്യമായ ഘടകങ്ങളിലൊന്നാണ് സ്പാർക്ക് പ്ലഗ്. ഉയർന്ന വോൾട്ടേജിന്‍റെ തുടർച്ചയായുള്ള പ്രസരണവും കമ്പഷൻ മൂലമുള്ള കൊറോസീവ് ഓക്സിഡൈസേഷനും കാരണം സ്പാർക്ക് പ്ലഗ്ഗിന്‍റെ ഇലക്ട്രോഡുകൾക്ക്‌ തേയ്മാനം സംഭവിക്കുന്നു, ക്രമേണ ഇത് പ്ലഗ് ഗ്യാപ് വർദ്ധിക്കാൻ ഇടയാക്കുന്നു.
സാധാരണയായി ഓരോ 12000 KM ൽ ഒരിക്കൽ സ്പാർക്ക് പ്ലഗ് മാറ്റാൻ ശുപാർശ ചെയ്യുന്നു, കാരണം അത് അപ്പോഴേക്കും പ്രവർത്തനരഹിതമാകും. അത്തരം സ്പാർക്ക് പ്ലഗ്ഗിന്‍റെ ദീർഘകാല ഉപയോഗം ശരിയായി പ്രവർത്തിക്കാതിരിക്കൽ, പവർ ഇല്ലായ്മ, ഉയർന്ന ഇന്ധന ഉപയോഗം, എമിഷനുകൾ തുടങ്ങിയ പ്രശ്നങ്ങൾ ആരംഭിക്കുന്നതിന് കാരണമായേക്കും. അങ്ങേയറ്റത്തെ സാഹചര്യങ്ങളിൽ, സാധ്യമായ ഒരേയൊരു പരിഹാരം എന്നത് റീപ്ലേസ് ചെയ്യുക എന്നത് തന്നെയായിരിക്കും.
HGP സ്പാർക്ക് പ്ലഗുകൾ നിങ്ങളുടെ ഹീറോ വാഹനത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്നത് ദീർഘനാൾ നീണ്ടുനിൽക്കുന്ന പ്രശ്‌നരഹിതമായ റൈഡ് ഉറപ്പാക്കാനാണ്. കൂടുതൽ സഹായത്തിനായി, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്‌ഷോപ്പ് സന്ദർശിക്കുക.

ഞാൻ എയർ ഫിൽറ്റർ എപ്പോഴാണ്‌ മാറ്റേണ്ടത്?

 എഞ്ചിൻ ഭാഗങ്ങൾ സംരക്ഷിക്കുന്നതിനായി എയർ ഫിൽട്ടർ, ഉള്ളിലേക്കെടുക്കുന്ന വായുവിലെ കണങ്ങളും പൊടികളും ഫിൽട്ടർ ചെയ്യുന്നു. ദീർഘക്കാല ഉപയോഗത്താലുള്ള കണങ്ങളും പൊടിയും മൂലം ഇത് ക്രമേണ അടഞ്ഞുപോകും.
ഹീറോ മോട്ടോകോര്‍പ്പ് വാഹനങ്ങള്‍ക്ക് മൂന്ന് വ്യത്യസ്ത തരത്തിലുള്ള എയര്‍ ഫില്‍റ്റര്‍ ഉണ്ട്, അവ പോളിയൂറിത്തീന്‍ വെറ്റ് ടൈപ്പ്, ഡ്രൈ പേപ്പര്‍, വിസ്കോസ് പേപ്പര്‍ ടൈപ്പ് എന്നിവയാണ്. പോളിയൂറിത്തീന്‍, ഡ്രൈ പേപ്പർ ഫിൽറ്ററുകൾക്ക് പീരിയോഡിക് ക്ലീനിംഗ് ആവശ്യമാണ്. കേടുസംഭവിച്ചാൽ ആണ് പോളിയൂറിത്തീന്‍ റീപ്ലേസ് ചെയ്യേണ്ടത് എന്നാൽ ഡ്രൈ പേപ്പർ‌ ഫിൽ‌റ്റർ‌ ഓരോ 12000 കിലോമീറ്ററിലും ഒരു തവണ റീപ്ലേസ് ചെയ്യേണ്ടതുണ്ട്. വിസ്കോസ് ടൈപ്പിന് ക്ലീനിംഗ് ആവശ്യമില്ല, കൂടാതെ ഓരോ 15000 കിലോമീറ്ററിലും ഒരിക്കൽ റീപ്ലേസ്മെന്‍റ് ശുപാർശ ചെയ്യുന്നു. പൊടിപടലമുള്ള സാഹചര്യത്തിൽ ഉപയോഗിക്കുമ്പോൾ പതിവായി കൂടുതൽ വൃത്തിയാക്കൽ അല്ലെങ്കിൽ നേരത്തെയുള്ള റീപ്ലേസ്മെന്‍റ് ആവശ്യമായി വന്നേക്കാം.
ശുപാർശ ചെയ്ത ഷെഡ്യൂൾ പാലിച്ചില്ലെങ്കിൽ, ഇത് എഞ്ചിൻ‌ പവർ‌ അഭാവം, കുറഞ്ഞ ഇന്ധനക്ഷമത, അകാലത്തിലുള്ള എഞ്ചിൻ‌ തകരാറുകൾ‌ എന്നിവയിലേക്ക് നയിച്ചേക്കാം, തത്ഫലമായി ചിലവേറിയ അറ്റക്കുറ്റപ്പണികൾ വന്നേക്കും.
നോൺ ജനുവിൻ എയർ ഫിൽട്ടർ ഉപയോഗിക്കുന്നത് ഫിൽട്ടറിംഗ് ശേഷിയെ ബാധിച്ചേക്കാം. HGP എന്ന് തോന്നും വിധത്തിൽ ഗുണനിലവാരത്തിൽ താഴ്ന്ന നിരവധി ഫിൽട്ടറുകൾ ഓപ്പൺ മാർക്കറ്റിൽ ലഭ്യമാണ്. അത്തരം ഫിൽട്ടറുകൾ സാധാരണ ഉപയോഗത്തിൽ തന്നെ മോശമാവുകയും ഫിൽട്ടറുകൾ ചുരുങ്ങുകയും അങ്ങനെ അവയുടെ സീലിംഗ് ശേഷി കുറയുകയും ചെയ്യുന്നു. ഒപ്റ്റിമം എഞ്ചിൻ പെർഫോമൻസ് ഉറപ്പാക്കാനും ലൈഫ് വർദ്ധിപ്പിക്കാനും HGP ജനുവിൻ എയർ ഫിൽട്ടർ മാത്രം ഉപയോഗിക്കുക. കൂടുതൽ സഹായത്തിനായി, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്‌ഷോപ്പ് സന്ദർശിക്കുക.

എപ്പോഴാണ് ഞാന്‍ ഇന്ധന ട്യൂബ് മാറ്റേണ്ടത്?

 ഫ്യുവൽ ടാങ്കിൽ നിന്ന് കാർബ്യൂറേറ്ററിലേക്ക് തുടർച്ചയായി ഫ്യുവൽ ഒഴുകുന്നതിനുള്ള ഒരു ജോയിന്‍റാണ് ഫ്യുവൽ ട്യൂബ്.
പൊതുവായി 4 വർഷം എന്നത് ഒരു ഫ്യുവൽ ട്യൂബിന് ശുപാർശ ചെയ്തിരിക്കുന്ന ശരാശരി റീപ്ലേസ്മെന്‍റ് സമയമാണ്. 6 മാസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കാലങ്ങളായി പരിപാലിക്കാതിരുന്ന വാഹനം പോലുള്ള അസാധാരണമായ സാഹചര്യങ്ങളിൽ ഫ്യുവല്‍ ഹോസ് റീപ്ലേസ് ചെയ്യേണ്ടതുണ്ട്.
ആന്തരികമായുള്ള പെട്രോളിന്‍റെ ഉയർന്ന അസ്ഥിരത കാരണം ഫ്യുവലിന്‍റെ തുടർച്ചയായ ഒഴുക്ക് ഫ്യുവൽ ട്യൂബിനെ തകരാറിലാക്കുന്നു, ഇത് ഫ്യുവൽ ഗന്ധം നൽകികൊണ്ട് ഫ്യുവൽ ട്യൂബ് ജോയിന്‍റുകളിൽ നിന്ന് ചോർച്ചയുണ്ടാക്കുന്നു.
HGP യുടെ ഫ്യുവൽ ഹോസ് വിവിധ പാളികളുള്ള മെറ്റീരിയൽ കൊണ്ട് നിർമ്മിച്ചതാണ്, ഇത് ആന്തരികമായി ഫ്യുവലിനെതിരെയായിട്ടുള്ള കേടുപാട് തടയുകയും വ്യത്യസ്ത കാലാവസ്ഥയെ ബാഹ്യമായി നേരിടുകയും ചെയ്യുന്നു. ഫ്യുവൽ ട്യൂബിന്‍റെ രണ്ട് അറ്റങ്ങളും ഒരു വയർ ക്ലിപ്പുമായി ബന്ധിപ്പിക്കാൻ ഇത് ശുപാർശ ചെയ്യുന്നു.
കൂടുതൽ സഹായത്തിന്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്ഷോപ്പ് സന്ദർശിക്കുക.

എഞ്ചിൻ ഓയിൽ മാറ്റിയില്ലെങ്കിൽ എന്ത് സംഭവിക്കും?

 എഞ്ചിൻ ഓയിലിന്‍റെ തുടർച്ചയായ ഉപയോഗം 'ലൂബ്രിക്കേറ്റ്' ചെയ്യാനും 'വൃത്തിയാക്കാനും' ഉള്ള കഴിവിനെ ഇല്ലാതാക്കുന്നു, ഇത് സാധാരണ എഞ്ചിൻ പ്രവർത്തനം നിലനിർത്തുന്നത് തന്നെ അസാധ്യമാക്കുന്നു.
സാധാരണയായി, ഓരോ 6000 കിലോമീറ്ററിലും എഞ്ചിൻ ഓയിൽ റീപ്ലേസ്മെന്‍റും ഓരോ 3000 കിലോമീറ്ററിലും ടോപ്പ് അപ്പും നടത്തിയിരിക്കണം.
മേൽപ്പറഞ്ഞ ഷെഡ്യൂൾ പാലിച്ചില്ലെങ്കിൽ, എഞ്ചിൻ അമിതമായി ചൂടാകുന്നതും ശബ്ദത്തിലുള്ള വർദ്ധനവും സൂചിപ്പിച്ചുകൊണ്ട് മോശപ്പെട്ട പെർഫോമൻസിലേക്കും ഫ്യുവൽ ഇക്കണോമിയിലേക്കും ഇത് നയിച്ചേക്കും. ചില സന്ദർഭങ്ങളിൽ, ചിലവേറിയതും സമയമെടുക്കുന്നതുമായ അറ്റകുറ്റപ്പണികളിലേക്ക് നയിച്ച് ഇത് മൊത്തത്തിലുള്ള എഞ്ചിൻ തകരാറിന് കാരണമാക്കിയേക്കും.
HGP ശുപാർശ ചെയ്യുന്ന 10W30 SJ ജാസോ MA എഞ്ചിൻ ഓയിലിന്‍റെ പ്രത്യേക സവിശേഷതകൾ ഇവയാണ്:-
• മികച്ച ലൂബ്രിക്കേറ്റിംഗ്, ക്ലീനിംഗ്, കൂളിംഗ്, സീലിംഗ് ശേഷി.
• മികച്ച കോൾഡ് സ്റ്റാർട്ടിംഗ് ശേഷി
• മെച്ചപ്പെട്ട ഡ്രെയിൻ കാലയളവ്
• പരിസ്ഥിതി സൗഹൃദമായത്
കൂടുതൽ സഹായത്തിന്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്ഷോപ്പ് സന്ദർശിക്കുക.

HGP ശുപാർശ ചെയ്ത എഞ്ചിൻ ഓയിൽ മാത്രം ഉപയോഗിക്കാൻ ഞാൻ എന്തിന് നിർബന്ധിക്കണം?

 ഓപ്പൺ മാർക്കറ്റിൽ 10W30 ന്‍റെ വ്യത്യസ്ത ഗ്രേഡുകൾ ലഭ്യമാണ്. 10W30 SJ ജാസോ MA ഗ്രേഡ് എഞ്ചിൻ ഓയിലിന്‍റെ പ്രത്യേകത ഇവയാണ്:-
• മികച്ച ലൂബ്രിക്കേറ്റിംഗ്, ക്ലീനിംഗ്, കൂളിംഗ്, സീലിംഗ് ശേഷി.
• മികച്ച കോൾഡ് സ്റ്റാർട്ടിംഗ് ശേഷി
• മെച്ചപ്പെട്ട ഡ്രെയിൻ കാലയളവ്
• പരിസ്ഥിതി സൗഹൃദമായത്
കൂടുതൽ സഹായത്തിന്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്ഷോപ്പ് സന്ദർശിക്കുക.

ശുപാർശ ചെയ്ത ഇടവേളകളിൽ എനിക്ക് ഡ്രൈവ് ചെയിൻ സേവനം ലഭിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

 ഒരു ഡ്രൈവ് ചെയിനിന്‍റെ ലൈഫ് ശരിയായ ലൂബ്രിക്കേഷനെയും അഡ്ജസ്റ്റ്മെന്‍റിനെയും ആശ്രയിച്ചിരിക്കുന്നു. അല്ലാത്തപക്ഷം, ഇത് നേരത്തെയുള്ള തേയ്മാനത്തിന് കാരണമാകും. ക്ഷതം സംഭവിച്ച സ്പ്രോക്കറ്റുകൾ ചെയിനിന് തേയ്മാനമുണ്ടാക്കും, ഇത് വാഹനത്തിന്‍റെ പെർഫോമൻസിനെ ബാധിക്കും. മോട്ടോർസൈക്കിളിന്‍റെ പരുക്കൻ ഓട്ടവും ചെയിൻ ശബ്ദവും ചെയിൻ സ്‌ട്രോക്കറ്റ് കിറ്റ് റീപ്ലേസ് ചെയ്യാറായി എന്നുള്ള സൂചനയാണ് നൽകുന്നത്.
നന്നായി തേയ്മാനം സംഭവിച്ചിട്ടുണ്ടെങ്കിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ഡ്രൈവ് ചെയിനിൽ കമ്പനമുണ്ടാകും, സ്പ്രോക്കറ്റിൽ നിന്ന് തെന്നിമാറി ഘടകഭാഗങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്യും, ഇത് റൈഡറിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയായി തീരുകയും ചെയ്യും. ഇത് കുറഞ്ഞ ഇന്ധനക്ഷമതയിലേക്ക് നയിക്കുകയും ഡ്രൈവിബിലിറ്റിയെ ബാധിക്കുകയും ചെയ്യും.
HGPയുടെ ചെയിൻ സ്പ്രോക്കറ്റ് കിറ്റുകൾ ഗുണനിലവാരത്തിൽ മികച്ചതാണ്, ഒപ്പം ദീർഘകാലം നിലനിൽക്കുന്ന പെർഫോമൻസിനായി നന്നായി ടെസ്റ്റ് ചെയ്യപ്പെട്ടതുമാണ്.
കൂടുതൽ സഹായത്തിന്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്ഷോപ്പ് സന്ദർശിക്കുക.

എന്‍റെ സ്കൂട്ടറിന്‍റെ ഡ്രൈവ് ബെൽറ്റ് എപ്പോഴാണ് മാറ്റേണ്ടത്?

 ഡ്രൈവ് ബെൽറ്റ് എല്ലായ്പ്പോഴും പുള്ളിയുമായി സമ്പർക്കത്തിൽ വരുന്നതാണ്, അതിനാൽ ഒരു നിശ്ചിത കാലയളവിൽ അമിതമായി തേയ്മാനം സംഭവിക്കുന്നുണ്ടെങ്കിൽ റീപ്ലേസ് ചെയ്യേണ്ടതാണ്. റബ്ബർ കൊണ്ട് നിർമ്മിച്ചതിനാൽ ഫ്രിക്ഷൻ മൂലമുള്ള ചൂടും ഓസോണും കാരണം ഇത് കാഠിന്യമേറിയതായി മാറുകയും ചെയ്യും.
ഒരു ഡ്രൈവ് ബെൽറ്റിന്‍റെ ശുപാർശ ചെയ്തിരിക്കുന്ന റീപ്ലേസ്മെന്‍റ് സമയം എന്നത് ഓരോ 24000 കിലോമീറ്ററിലും ആണ്.
തേയ്മാനം അല്ലെങ്കിൽ ഡ്രൈവ് ബെൽറ്റ് കാഠിന്യമേറിയതാകുന്നത് സ്ലിപ്പേജിന് കാരണമായേക്കാം, ഇത് പവർ നഷ്‌ടപ്പെടുന്നതിനും ഇന്ധന ഉപഭോഗം വർദ്ധിക്കുന്നതിനും കാരണമാകും.
ഫൈബറുകൾ അടങ്ങിയ സിന്തറ്റിക് റബ്ബർ കൊണ്ടുള്ള ഒരു കോഗ്ഡ് ബെൽറ്റാണ് HGP യുടെ ഡ്രൈവ് ബെൽറ്റ്. ഉയർന്ന ഫ്രിക്ക്ഷൻ, ചൂട്, ഓസോൺ എന്നിവയെ നേരിടാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നത് സുഗമമായ യാത്രയും ദീർഘക്കാല സർവ്വീസ് ഈടും നൽകുന്നു.
കൂടുതൽ സഹായത്തിന്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്ഷോപ്പ് സന്ദർശിക്കുക

അസാധാരണമായ ശബ്‌ദവും ദുർബലമായ ബ്രേക്കിംഗ് കാര്യക്ഷമതയും എനിക്ക് നേരിടേണ്ടിവന്നാൽ എന്ത് സംഭവിക്കും?

സർവ്വീസ് പരിധി കഴിഞ്ഞിട്ടും ബ്രേക്ക് ഷൂസ്/പാഡുകൾ ഉപയോഗിക്കുന്നത് കുറഞ്ഞ ഫ്രിക്ഷൻ കാരണം ബ്രേക്ക് ചെയ്യൽ അത്ര ഫലപ്രദമല്ലാതായിതീരും. അമിതമായിട്ടുള്ള തേയ്മാനം ഷൂകളുടെ/പാഡുകളുടെ ലോഹ ഭാഗം ഡ്രമ്മുമായി/ഡിസ്കുമായി സമ്പർക്കത്തിൽ വരുന്നതിന് കാരണമാക്കും അതുവഴി കേടുപാടുകൾ വരുത്തുകയും അറ്റകുറ്റപ്പണികളുടെ ചിലവ് വർദ്ധിപ്പിക്കുകയും റൈഡറുടെ സുരക്ഷയ്ക്ക് ഭംഗം വരുത്തുകയും ചെയ്യും.
ബ്രേക്കിംഗ് ഷൂ, പാഡ്, ഡ്രം അല്ലെങ്കിൽ ഡിസ്ക് എന്നിവ റീപ്ലേസ് ചെയ്യാനുള്ള സൂചകങ്ങളാണ് ബ്രേക്കിംഗ് ചെയ്യാൻ വേണ്ടിവരുന്ന ഉയർന്ന പ്രയത്നവും അസാധാരണമായ ശബ്ദവും.
റൈഡർമാരുടെ സുരക്ഷ കണ്ടുകൊണ്ട് HGP ബ്രേക്ക് ഷൂസ് / പാഡുകൾ / ഡ്രം / ഡിസ്ക് എന്നിവ ഉയർന്ന ഗുണനിലവാരത്തിൽ നിർമ്മിച്ചതാണ്. വൃത്തിയുള്ളതും സുരക്ഷിതവുമായ അന്തരീക്ഷത്തിനായി ഷൂസിൽ / പാഡുകളിൽ നോൺ ആസ്ബറ്റോസ് ഫ്രിക്ഷൻ വസ്തുക്കളുടെ ഉപയോഗം പോലുള്ള ഫീച്ചറുകൾ നിങ്ങളുടെ ഹീറോ 2 വീലറിന് ഏറ്റവും മികച്ച പരിഹാരമായി മാറുന്നു.
കൂടുതൽ സഹായത്തിന്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്ഷോപ്പ് സന്ദർശിക്കുക.

ക്യാം ചെയിൻ കേടായതിന് ശേഷവും ഞാൻ അത് റീപ്ലേസ് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

വല്ലാതെ തേഞ്ഞ ചെയിൻ സ്‍പ്രോക്കറ്റുമായി സ്ഥിരമായി മെഷ് ചെയ്തില്ലെന്ന് വരാം, അത് ക്യാം ചെയിൻ ശബ്ദത്തിനും, പെർഫോമൻസ് കുറയുന്നതിനും ഇടയാക്കും. അത് കൂടുതലായാൽ,ചെയിൻ പൊട്ടിയേക്കും, അത് എഞ്ചിന് കാര്യമായ തകരാറുണ്ടാക്കും, യാത്രികന്‍റെ സുരക്ഷക്ക് അത് ഭീഷണിയാകും.
എഞ്ചിൻ പ്രവർത്തന സമയത്ത് ഏറ്റവും ഉയർന്ന സമ്മർദ്ദം താങ്ങുന്ന വിധത്തിലാണ് HGP ക്യാമ്പ് ചെയിൻ കിറ്റ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇത് എഞ്ചിൻ കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നു.കൂടുതൽ സഹായത്തിന്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്ഷോപ്പ് സന്ദർശിക്കുക.

എന്‍റെ മോട്ടോർ സൈക്കിളിൽ പിക്ക്അപ്പിന്‍റെ അഭാവമുണ്ട്. ഞാൻ ക്ലച്ച് ഫ്രിക്ഷൻ ഡിസ്ക് റീപ്ലേസ് ചെയ്യേണ്ടതുണ്ടോ?

ഫ്രിക്ഷന്‍ ഡിസ്കുകള്‍ സാധാരണയായി ഫ്രിക്ഷൻ മെറ്റീരിയൽ ഒട്ടിച്ച അലുമിനിയം പ്ലേറ്റുകൾ കൊണ്ടാണ് നിര്‍മ്മിക്കപ്പെടുന്നത്. അത് എഞ്ചിനിൽ നിന്ന് ട്രാൻസ്‍മിഷനിലേക്ക് ക്ലച്ച് പ്ലേറ്റുകളിലെ ഫ്രിക്ഷൻ ഫോഴ്സ് കൊണ്ട് പവർ പ്രസരിപ്പിക്കുന്നു.
CFD (ക്ലച്ച് ഫ്രിക്ഷൻ ഡിസ്ക്) കാലക്രമേണ തേയുന്നതാണ്, സർവ്വീസ് പരിധി കവിയുമ്പോൾ അത് റീപ്ലേസ് ചെയ്യണം. CFD തേയ്‍മാനത്തിന്‍റെ ആദ്യ സൂചന പ്രൈമറി കിക്ക് സ്റ്റാർട്ടിംഗ് ഉള്ള കിക്ക് സ്റ്റാർട്ട് ചെയ്യുമ്പോഴുള്ള (എല്ലാ മോഡലുകളും 100cc & 125cc കാറ്റഗറിയിൽ) കിക്ക് സ്ലിപ്പേജ് ആണ്.
തേഞ്ഞ CFD ക്ലച്ച് സ്ലിപ്പേജിനും അതുവഴി എഞ്ചിന്‍ ഓവര്‍ഹീറ്റിംഗിനും, പവര്‍ അഭാവത്തിനും, ഇന്ധന ഉപയോഗം കൂടുന്നതിനും ഇടയാക്കും. അത് ക്ലച്ച് പ്ലേറ്റുകളും പ്രഷർ പ്ലേറ്റുകളും പോലുള്ള മറ്റ് പാർട്ടുകൾക്ക് കേട് വരുത്തുകയും ചെയ്യാം.
HGP ക്ലച്ച് ഫ്രിക്ഷൻ ഡിസ്ക് ഉയർന്ന നോൺ ആസ്ബസ്റ്റോസ് മെറ്റീരിയലിൽ നിന്ന് നിർമ്മിക്കപ്പെടുന്നു, അത് ഉയർന്ന ഫ്രിക്ഷണൽ ഫോഴ്സ് താങ്ങുന്നുവെന്ന് മാത്രമല്ല, കാര്യക്ഷമമായി താപവിന്യാസം നടത്തുന്നു, ആസ്ബസ്റ്റോസ് ഇല്ലാത്തതിനാൽ വായു മലിനീകരണം കുറവാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇത് കൂടുതല്‍ കമ്പോണന്‍റിന്‍റെ സര്‍വ്വീസ് ലൈഫ് കൂട്ടുന്നു, ആരോഗ്യ അപകടങ്ങള്‍ പ്രതിരോധിക്കുകയും ചെയ്യുന്നു.
കൂടുതൽ സഹായത്തിന്, ദയവായി നിങ്ങളുടെ അടുത്തുള്ള അംഗീകൃത സർവ്വീസ് സെന്‍റർ സന്ദർശിക്കുക.

റൈഡിംഗ് ചെയ്യുമ്പോൾ പലപ്പോഴുമുള്ള ഐഡലിംഗും ആക്സിലറേഷൻ നിയന്ത്രണം നഷ്ടപ്പെടുന്നതും എന്നെ പലപ്പോഴും അലോസരപ്പെടുത്തുന്നു? ഞാൻ ഏത് പാർട്ട് ആണ് റീപ്ലേസ് ചെയ്യേണ്ടത്?

ത്രോട്ടിൽ കേബിളും ലിങ്കേജും തേയുകയും തുടർന്ന് നീണ്ട ഉപയോഗം കൊണ്ട് തകരാർ സംഭവിക്കുകയും ചെയ്യും. അന്തരീക്ഷ ഉന്മുഖത്വം അത് തുരുമ്പിക്കാനും കേടാകാനും ഇടവരുത്തും. ത്രോട്ടിൽ ഓപ്പറേഷൻ സ്റ്റിക്കി ആകുകയും ത്രോട്ടിൽ വാൽവ് ഉയർന്ന വേഗതയിൽ എഞ്ചിൻ നടത്തുമ്പോൾ തന്നെ സുഗമമായി തിരികെയാകാൻ കഴിയാതെ വരികയും ചെയ്യും.
അത്തരം ഇറാറ്റിക് ഐഡിലിംഗ് ഉയർന്ന ഇന്ധന ഉപഭോഗം, എഞ്ചിൻ ഓവർഹീറ്റിംഗ് എന്നിവക്ക് കാരണമാകും. ചില കടുത്ത സാഹചര്യങ്ങളിൽ ക്ലച്ച് റിലീസ് ചെയ്യുമ്പോൾ അല്ലെങ്കിൽ റൈഡറിന്‍റെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കുമ്പോൾ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇത് ഇടയാക്കും.
മോഡൽ കോൺഫിഗറേഷൻ അടിസ്ഥാനമാക്കിയുള്ള ഹീറോ 2 വീലറിന് HGP ത്രോട്ടിൽ കേബിളുകൾ പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ഈ കേബിളുകൾ സുഗമമായ പ്രവർത്തനത്തിനും ദീർഘമായ സർവ്വീസ് ലൈഫിനും ആന്തരികമായി ലൂബ്രിക്കേറ്റ് ചെയ്യപ്പെടുന്നു.
കൂടുതൽ സഹായത്തിന്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്ഷോപ്പ് സന്ദർശിക്കുക.
 

ഗിയർ ഷിഫ്റ്റ് ഓപ്പറേഷൻ എന്‍റെ മോട്ടോർസൈക്കിൾ റൈഡ് ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. ഈ പ്രശ്നത്തിന്‍റെ കാരണം എന്തായിരിക്കാം?

ക്ലച്ച് പ്രവർത്തിപ്പിക്കുന്നതിന് ക്ലച്ച് അസംബ്ലികൾ കേബിൾ ഉപയോഗിക്കുന്നു, ദീർഘനാളത്തെ ഉപയോഗത്തിന് ശേഷം അവ വലിഞ്ഞുപോകുവാനോ ലിങ്കേജിൽ തേയ്മാനം സംഭവിക്കാനോ കാരണമായേക്കും. ക്ലച്ച് കേബിൾ വലിഞ്ഞ്നീളുമ്പോൾ, ക്ലച്ച് ഫ്രീ-പ്ലേ വർദ്ധിക്കുന്നു.
ഇത് ക്ലച്ച് വിച്ഛേദിക്കുന്നത് അപൂർണ്ണമാക്കുന്നു, സ്റ്റേഷനറി പൊസിഷനിൻ ആയിരിക്കുമ്പോൾ ഗിയർ ഷിഫ്റ്റ് ബുദ്ധിമുട്ടേറിയാതാക്കുന്നതിനും ക്ലച്ച് ഡ്രാഗിനും കാരണമാക്കുന്നു. ലിങ്കേജുകളിൽ നിന്ന് കേബിൾ വിട്ടുപോയാൽ ചില സന്ദർഭങ്ങളിൽ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു, ഇത് വാഹനത്തിനും റൈഡറിന്‍റെ സുരക്ഷയ്ക്കും ഭംഗം വരുത്തുന്നു. അതിനാൽ കാലാകാലങ്ങളിലുള്ള പരിശോധനയും റീപ്ലേസ്മെന്‍റും വളരെ അത്യാവശ്യമാണ്.
ജനുവിൻ അല്ലാത്ത കേബിൾ അസാധാരണമായ ഫ്രീ-പ്ലേയ്ക്ക് കാരണമാവുകയും ഗിയർ ഷിഫ്റ്റ് ബുദ്ധിമുട്ടേറിയതാക്കുകയും ചെയ്യും. അതിനാൽ, HGP ക്ലച്ച് കേബിളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഓരോ മോഡലിന്‍റെയും സവിശേഷതകൾ പ്രത്യേകം പ്രത്യേകമായി മനസ്സിൽ കണ്ടുകൊണ്ടാണ്. മാത്രമല്ല, സുഗമമായ പ്രവർത്തനവും നീണ്ടുനിൽക്കുന്ന സർവ്വീസ് ലൈഫും ഉള്ള HGP ക്ലച്ച് കേബിളുകൾ ഇന്‍റേർണലി ലൂബ്രിക്കേറ്റഡ് ആണ്.
കൂടുതൽ സഹായത്തിന്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്ഷോപ്പ് സന്ദർശിക്കുക.

എന്തുകൊണ്ടാണ് കേടായ ഫ്യുവൽ സ്ട്രെയിനർ സ്ക്രീൻ HGP ഫ്യുവൽ സ്ട്രെയിനർ കൊണ്ട് മാത്രം റീപ്ലേസ് ചെയ്യാൻ നിർബന്ധം പിടിക്കുന്നത്?

ഫ്യുവൽ സ്‌ട്രെയ്‌നർ അടഞ്ഞുപോകുന്ന സാഹചര്യത്തിൽ, കാർബ്യൂറേറ്ററിൽ ഫ്യുവൽ ലെവൽ അപര്യാപ്‌തമായിരിക്കും (പ്രത്യേകിച്ചും അതിവേഗത്തിൽ പ്രവർത്തിക്കുന്ന സമയത്ത്) & സ്‌ട്രെയ്‌നർ തകരാറിലാകുകയും മാലിന്യങ്ങൾ സ്‌ക്രീൻ/ഫിൽട്ടർ ചെയ്യാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇതിന് കാർബ്യൂറേറ്ററിലെ ജെറ്റുകളിൽ തടസ്സമുണ്ടാക്കുന്നതിന് സാധിക്കും. രണ്ട് സാഹചര്യങ്ങളിലും, എയർ ഫ്യുവൽ അനുപാതത്തിൽ വ്യത്യാസമുണ്ടാകും, അതിന്‍റെ ഫലമായി മിതമായത് മുതൽ ഉയർന്ന വേഗതയിൽ പ്രവർത്തിപ്പിക്കുമ്പോൾ കുറഞ്ഞ പവറിന് കാരണമാവുകയും കൂടാതെ സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.
HGP യുടെ ഫ്യുവൽ സ്ട്രെയിനർ സ്ക്രീൻ കാർബ്യൂററ്ററിലേക്കും പിന്നീട് എഞ്ചിനിലേക്കും പ്രവേശിക്കുന്ന ഫ്യുവലിന്‍റെ ഉയർന്ന ഫിൽറ്ററേഷൻ ഉറപ്പാക്കുന്നു. കൂടുതൽ സഹായത്തിന്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്‌ഷോപ്പ് സന്ദർശിക്കുക.
 

ബ്രേക്ക് ഫ്ലൂയിഡ് മാറ്റിയില്ലെങ്കിൽ എന്ത് സംഭവിക്കും?

കാലക്രമേണ ബ്രേക്ക് ഫ്ലൂയിഡ് ബ്രേക്ക് ഹോസ് വഴി ഈർപ്പം ആഗിരണം ചെയ്യും, കൂടാതെ അതിന്‍റെ ബോയിലിംഗ് പോയിന്‍റ് ക്രമേണ കുറയുകയും ചെയ്യുന്നു. ആഗിരണം ചെയ്യപ്പെടുന്ന ഈർപ്പം “വേപ്പർ ലോക്ക്” എന്ന പ്രവണത വർദ്ധിപ്പിക്കുന്നു, ബ്രേക്കിംഗ് സിസ്റ്റത്തിൽ ഉണ്ടാകുന്ന താപം കാരണം ബ്രേക്ക് ഫ്ലൂയിഡിലെ ഈർപ്പം തിളച്ചുമറിയുകയും ബ്രേക്ക് ഫലപ്രദമല്ലാത്തതാക്കും വണ്ണം കുമിളകൾ സൃഷ്ടിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് ബ്രേക്കിംഗ് സിസ്റ്റത്തിന്‍റെ ആന്തരിക ഭാഗങ്ങളിൽ തുരുമ്പുണ്ടാക്കുന്നു, ഇത് പ്രവർത്തനത്തിന് കോട്ടം വരുത്തുകയും ചെയ്യും. ബ്രേക്കിംഗ് മൂലമുണ്ടാകുന്ന താപം കാരണം ബ്രേക്ക് ഫ്ലൂയിഡും കുറയും.
സാധാരണയായി, 30000 കിലോമീറ്റർ അല്ലെങ്കിൽ 2 വർഷത്തിനു ശേഷം ഇത് റീപ്ലേസ് ചെയ്യണം. സീൽ ചെയ്ത കണ്ടെയ്നറിൽ നിന്നുള്ള (DOT 3/DOT 4) ശുപാർശ ചെയ്യുന്ന ബ്രേക്ക് ഫ്ലൂയിഡ് ഉപയോഗിക്കുന്നത് ഒപ്റ്റിമം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് കാരണമാകും. ലെവൽ കുറഞ്ഞുകഴിഞ്ഞാൽ ബ്രേക്ക് ഫ്ലൂയിഡ് ടോപ്പ് അപ്പ് ചെയ്യാനും ഇത് ശുപാർശ ചെയ്യുന്നു. DOT 3 & DOT 4 ബ്രേക്ക് ഫ്ലൂയിഡ് തമ്മിൽ കലർത്തരുത്.
കൂടുതൽ സഹായത്തിന്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്ഷോപ്പ് സന്ദർശിക്കുക.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെറിയ ശബ്ദത്തിനൊപ്പം ഹാൻഡിൽബാർ പരുക്കനായി മാറി. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് പറയാമോ?

റോഡിൽ നിന്ന് ഉണ്ടാകുന്ന ആഘാതങ്ങൾ, ബ്രേക്കിംഗ്, ഫ്രണ്ട് വീലിലെ ലോഡ് എന്നിവ കാരണം സ്റ്റിയറിംഗ് (ഹാൻഡിൽബാർ) ബെയറിംഗുകൾ ഇളകുകയോ അയഞ്ഞതായി മാറുകയോ ചെയ്യാം. അങ്ങേയറ്റത്തെ സന്ദർഭങ്ങളിൽ, മൗണ്ടിംഗ് സെക്ഷനുകൾ / ബെയറിംഗ് റേസുകൾ തകരാറിലായേക്കാം, ലൂബ്രിക്കന്‍റിന്‍റെ അപര്യാപ്തത കാരണം ഇത് കടുത്ത തകരാറിനും സ്റ്റിയറിംഗ് ശബ്ദത്തിനും കാരണമാകാം.
HGP യുടെ ബോൾ റേസ് കിറ്റും ലൂബ്രിക്കന്റും പ്രശ്‌നരഹിതമായ ദീർഘകാല പെർഫോമൻസ് ഉറപ്പാക്കും. മികച്ച ലൂബ്രിക്കേഷനും മെച്ചപ്പെടുത്തിയ സ്റ്റിയറിംഗ് ഘടകങ്ങളുടെ ലൈഫിനും ഈ ഐറ്റങ്ങൾ പ്രത്യേകം ശുപാർശ ചെയ്യുന്നു.
ഓരോ 3000 കിലോമീറ്ററിലും സ്റ്റിയറിംഗ് പരിശോധിച്ച് ക്രമീകരിക്കാനും 12,000 കിലോമീറ്ററിൽ ഒരിക്കൽ ലൂബ്രിക്കേറ്റ് ചെയ്യാനും ശുപാർശ ചെയ്യുന്നു.
കൂടുതൽ സഹായത്തിന്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്ഷോപ്പ് സന്ദർശിക്കുക.

ഷോക്ക് അബ്‍സോർബർ കേടാകുമ്പോൾ എന്താണ് സംഭവിക്കുക?

ഷോക്ക് അബ്സോർബറുകൾ റോഡ് പ്രതലങ്ങളിൽ നിന്നുള്ള ആഘാതങ്ങൾ ആഗിരണം ചെയ്യുന്നു. ഇത് സവാരി സുഖവും സ്ഥിരതയും വർദ്ധിപ്പിക്കുന്നു. ഷോക്ക് അബ്സോർബറുകൾ മോശമാകുമ്പോൾ, സ്റ്റിയറിംഗ് നിയന്ത്രണം കുറവുള്ള ചാട്ടമുള്ള സവാരി നിങ്ങൾ ശ്രദ്ധിക്കും. ഇത് ടയറുകൾ വേഗത്തിൽ തേയുന്നതിന് കാരണമാകാം.
HGP ശുപാർശ ചെയ്യുന്ന സസ്പെൻഷൻ ഘടകങ്ങളുടെ ഉപയോഗം ദീർഘമായ സർവ്വീസ് ലൈഫോടെ സുഗമവും സുസ്ഥിരവും സുരക്ഷിതവുമായ യാത്രയ്ക്ക് സഹായകമാകും.
ഓരോ 30,000 കിലോമീറ്ററിലും ഒരു തവണ ഷോക്ക് അബ്സോർബർ ഓയിൽ (ഫ്രണ്ട്) റീപ്ലേസ് ചെയ്യാൻ ശുപാർശ ചെയ്യുന്നു.
കൂടുതൽ സഹായത്തിന്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്ഷോപ്പ് സന്ദർശിക്കുക.

എന്തുകൊണ്ടാണ് ഞാൻ HGP ബൾബിന് മാത്രം നിർബന്ധം പിടിക്കുന്നത്?

പ്രവർത്തനത്തിന്‍റെ സ്വഭാവമനുസരിച്ച് ഒരു നോൺ ജനുവിൻ ബൾബ് വേഗത്തിൽ കേടാകും, ഇത് ഒരു നിശ്ചിത കാലയളവിൽ പ്രകാശം മങ്ങുന്നതായി സൂചിപ്പിക്കുന്നു. ഇത് പതിവിലും കൂടുതൽ വൈദ്യുതി ഉപയോഗിക്കുകയും ബാറ്ററി ഡ്രെയിനേജിന് കാരണമാവുകയും ചെയ്യുന്നു. ഉചിതമായ വാട്ടേജ് ഉപയോഗിച്ച് ബൾബുകൾ റീപ്ലേസ് ചെയ്യാൻ നിർദ്ദേശിക്കുന്നു.
ശരിയായ ചാർജിംഗിലേക്കും ബാറ്ററിയുടെ മെച്ചപ്പെട്ട പെർഫോമൻസിലേക്കും നയിച്ച് HGP യുടെ ബൾബുകൾ തിളക്കമാർന്ന പ്രകാശം, ദീർഘക്കാലത്തെ ഈട്, മികച്ച ഊർജ്ജ ഉപഭോഗം എന്നിവ ഉറപ്പാക്കും.
കൂടുതൽ സഹായത്തിന്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്ഷോപ്പ് സന്ദർശിക്കുക.

എനിക്ക് എഞ്ചിൻ ഓയിലിന്‍റെ നഷ്ടമായ ഭാഗം റീഫിൽ ചെയ്യാമോ, പുതിയ എഞ്ചിൻ ഓയിൽ റീപ്ലേസ് ചെയ്യാതെ?

നഷ്ടപ്പെട്ട എഞ്ചിൻ ഓയിൽ വീണ്ടും നിറച്ചാൽ, പുതിയ ഓയിൽ എഞ്ചിനിൽ അവശേഷിക്കുന്ന പഴയ ഓയിലുമായി കലരുന്നു. എഞ്ചിൻ പ്രകടനം താൽക്കാലികമായി പുനസ്ഥാപിച്ചിട്ടുണ്ടെങ്കിലും, ചെളിയും മണ്ണും എഞ്ചിൻ പ്രകടനത്തെ ബാധിക്കുന്നു. ശുപാർശ ചെയ്യുന്ന ഷെഡ്യൂളും ടോപ്പ്-അപ്പും അനുസരിച്ച് പൂർണ്ണമായ എഞ്ചിൻ ഓയിൽ മാറ്റത്തിനായി പോകുന്നത് എല്ലായ്പ്പോഴും നല്ലതാണ്. കൂടാതെ, എഞ്ചിൻ ഓയിൽ നഷ്ടപ്പെടുന്നതിന്‍റെ കാരണങ്ങൾ പരിശോധിച്ചതിന് ശേഷം, തിരുത്തൽ നടപടികൾ കൈക്കൊള്ളുന്നതാണ് നല്ലത്, അതിനാൽ ഇത് ആവർത്തിച്ച് സംഭവിക്കരുത്.
കൂടുതൽ സഹായത്തിന്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത വർക്ക്ഷോപ്പ് സന്ദർശിക്കുക.

എനിക്ക് "ഗുഡ്‍ലൈഫ് കാർഡ്" ഉണ്ട്. എനിക്ക് HGP യിൽ എന്തോക്കെ നേട്ടമാണ് കിട്ടുക?

ഗുഡ്‌ലൈഫ് ഇൻ‌സ്റ്റ കാർ‌ഡിന്‍റെ പുതിയ മൂല്യ നിർ‌ദ്ദേശപ്രകാരം എല്ലാ ഗുഡ്‌ലൈഫ് അംഗങ്ങൾക്കും ഇനിപ്പറയുന്ന സ്ലാബുകൾ‌ പ്രകാരം പാർട്ട്സ് ഡിസ്ക്കൌണ്ട് ലഭിക്കും:
ഗോൾഡ് മെംബർ (0-5000 പോയിന്‍റ്) - 2% ഇളവ്
പ്ലാറ്റിനം മെംബർ (5001- 50000 പോയിന്‍റ്) - 3% ഇളവ്
ഡയമണ്ട് മെംബർ (>50000 പോയിന്‍റ്) - 5% ഇളവ്
എൻറോൾമെന്‍റ് സമയത്ത് ഇൻസ്റ്റാ കാർഡ് ലഭിച്ച ഉപഭോക്താക്കൾക്ക് മാത്രമേ പുതിയ പാർട്ട്സ് ഡിസ്ക്കൌണ്ടിനുള്ള സാധുതയുള്ളൂ. പഴയ ഉപയോക്താക്കൾ HGP ൽ 5% ഡിസ്ക്കൌണ്ട് ആസ്വദിക്കുന്നത് തുടരുക.
ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ അടുത്തുള്ള ടച്ച് പോയിന്‍റ് കണ്ടെത്താൻ.

എനിക്ക് എവിടെ വാങ്ങാം HGP?

കസ്റ്റമര്‍ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, മാറുന്ന യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കുന്നതിന് കസ്റ്റമര്‍ ടച്ച് പോയിന്‍റുകളുടെ മുഴുവൻ ശൃംഖലയും ഞങ്ങൾ നിരന്തരം ശക്തിപ്പെടുത്തുകയാണ്. ഇന്ത്യയിലുടനീളം 75 ലധികം പാർട്ട്സ് വിതരണക്കാർ, 800 അംഗീകൃത ഡീലർമാർ, 1150 അംഗീകൃത സർവ്വീസ് സെന്‍ററുകൾ എന്നിവയിലൂടെയും ലോകത്താകമാനമായി 18 രാജ്യങ്ങളിൽ 6000 + ടച്ച് പോയിന്‍റുകള്‍ വഴിയും HGP വിതരണം ചെയ്യുന്നു.നിങ്ങളുടെ സമീപത്തുള്ള ടച്ച് പോയിന്‍റ് കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക
  • തട്ടിപ്പിനും അപവാദത്തിനും ഇരയാകരുത്
  • കൂടുതൽ വായിക്കുക

നിങ്ങളുടെ OTP, CVV, കാർഡ് വിവരങ്ങൾ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ വാലറ്റ് വിവരങ്ങൾ ഷെയർ ചെയ്യാൻ ഹീറോയോ അവരുടെ ഡീലർമാരോ ഒരിക്കലും ആവശ്യപ്പെടില്ല. ഇത് ആർക്കെങ്കിലും ഷെയർ ചെയ്യുന്നത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കാം.

ടോൾ ഫ്രീ നം. : 1800 266 0018

വാട്ട്സ്ആപ്പിൽ കണക്ട് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക