ഹോം മോട്ടോർസൈക്കിൾ ജനുവിൻ പാർട്ട്സ് വ്യാജമായത് ചെറുക്കുക, സുരക്ഷിതമായി കഴിയുക
മെനു

വ്യാജമായത് ചെറുക്കുക, സുരക്ഷിതമായി കഴിയുക

ഹീറോ മോട്ടോകോർപ്പ്, അതിന്‍റെ മൂല്യമുള്ള ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് 'വ്യാജമായത് ചെറുക്കുക, സുരക്ഷിതമായി കഴിയുക' എന്ന സംരംഭം ആരംഭിച്ചത്. ഈ സംരംഭത്തിന് കീഴിൽ, വ്യാജ പാർട്ട്സിന്‍റെയും പാക്കേജിംഗിന്‍റെയും ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന നിർമ്മാതാക്കൾക്കും വ്യാപാരികൾക്കും എതിരെ കമ്പനി ഇതുവരെയായി ഇന്ത്യയിൽ 216 റെയ്ഡുകൾ നടത്തിയിട്ടുണ്ട്. പോലീസ്/EOW (ഇക്കണോമിക് ഒഫൻസ് വിംഗ്), അന്വേഷണ ഏജൻസികള്‍ എന്നിവരുടെ സഹായത്തോടെയാണ് വ്യാജന്മാര്‍ക്കെതിരെയുള്ള പ്രവർത്തനം നടപ്പിലാക്കിയത്.

ഈ നടപടി ന്യൂ ഡൽഹിയിലാണ് ആരംഭിച്ചത്, പിന്നീട് ബാധിക്കപ്പെട്ട വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു, ഉദാ. ആഗ്ര, അഹമ്മദാബാദ്, അഹമ്മദ്‌നഗർ, അലഹബാദ്, ഔറംഗാബാദ്, ബൽറാം പൂർ, ബാംഗ്ലൂർ, ഭോപ്പാൽ, ചെന്നൈ, ചുരു, കോയമ്പത്തൂർ, ഈറോഡ്, ഫരീദാബാദ്, ഫതേഹാബാദ്, ഗാസിയാബാദ്, ഹിസാർ, ജിന്ദ്, കൈതൽ, കാഞ്ചീപുരം, കാണ്‍പൂർ, കാശീപുർ, കാവേരിപട്ടണം, കൊൽക്കത്ത, ലുധിയാന, മധുര, മീററ്റ്, മോഗാ, മുസ്സാഫർപൂർ, നാസിക്, ന്യൂ ഡൽഹി, പാട്ന പൂനെ, രായസേൻ, സേലം, സാംഗ്ലി, തിരുപ്പത്തൂർ, തൂത്തുക്കുടി, വാരണാസി, വില്ലുപുരം. 53 ലക്ഷത്തിലധികം സ്പെയർ പാർട്ട്സും വ്യാജ ലേബലുകളും പിടിക്കപ്പെട്ടിട്ടുണ്ട്. ഹീറോ ബ്രാൻഡിന്‍റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ സ്പെയര്‍ പാർട്ട്സ് വില്‍ക്കുന്നതുമൂലമുള്ള പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനുള്ള തുടക്കം മാത്രമാണ് ഈ നടപടി, ഇത് രാജ്യമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ സജീവമായി തുടരും.

വ്യാജ പാർട്ട്സ് നിർമ്മാതാക്കൾക്കെതിരെയുള്ള ഈ നീക്കം വാഹനത്തിന്‍റെയും അത് ഓടിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നു, മാത്രമല്ല പരിസ്ഥിതി മലിനീകരണം തടയുന്നതിൽ വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു. വ്യാജ ഹീറോ സ്‌പെയർ പാർട്ട്സ് വിൽക്കുന്ന അനധികൃത വ്യാപാരികൾക്കെതിരെ ഈ നീക്കങ്ങൾ തുടരാൻ ഹീറോ മോട്ടോകോർപ്പ് പ്രതിജ്ഞാബദ്ധമാണ്, മാത്രമല്ല ഭാവിയിൽ അത്തരം വ്യാപാരികൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളാനും ഉദ്ദേശിക്കുന്നുണ്ട്.

ഒറിജിനൽ ഹീറോ ജനുവിൻ പാർട്ട്സ് (HGP) യുനീക് പാർട്ട്സ് ഐഡന്‍റിഫിക്കേഷൻ (UPI) കോഡ് വഹിക്കുന്നു. ഉപഭോക്താക്കൾക്ക് 9266171171 ൽ SMS വഴി UPI കോഡ് അയച്ച് പാർട്ടിന്‍റെ തനിമ സ്ഥിരീകരിക്കാൻ കഴിയും.

രാജ്യത്തുടനീളമായി 6000 കസ്റ്റമർ ടച്ച് പോയിന്‍റുകൾ ഹീറോയ്ക്ക് ഉണ്ട്, ഇത് ഹീറോയുടെ ദശലക്ഷകണക്കിനുള്ള കസ്റ്റമേർസിന് ജനുവിൻ പാർട്ട്സ് ലഭ്യമാക്കുന്നു.

പരിരക്ഷിക്കപ്പെടുന്ന നഗരങ്ങളുടെ പട്ടിക
 • ആഗ്ര
 • അഹമ്മദാബാദ്
 • അഹമ്മദ് നഗർ
 • അലാഹബാദ്‌
 • ഔറംഗാബാദ്
 • ബല്‍റാംപൂര്‍
 • ബാംഗളൂർ
 • ഭോപ്പാല്‍
 • ചെന്നൈ
 • ചുരു
 • കോയമ്പത്തൂര്‍
 • ഈറോഡ്‌
 • ഫരീദാബാദ്
 • ഫതേഹാബാദ്
 • ഗാസിയാബാദ്‌
 • ഹിസാര
 • ജിന്ദ്
 • കൈതല്‍
 • കാഞ്ചിപുരം
 • കാൺപൂർ
 • കാശീപുര്‍
 • കാവേരിപട്ടണം
 • കൊൽക്കത്ത
 • ലുധിയാന
 • മധുര
 • മീററ്റ്
 • മോഗ
 • മുസ്സാഫർപൂർ
 • നാസിക്
 • ന്യൂഡല്‍ഹി
 • പാട്ന
 • പൂനെ
 • രായസേന്‍
 • സേലം
 • സാംഗ്ലീ
 • തിരുപ്പത്തൂർ
 • തൂത്തുക്കുടി
 • വാരാണസി
 • വില്ലുപുരം

ഇമേജ് ഗാലറി

 • വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക
 • തട്ടിപ്പിനും അപവാദത്തിനും ഇരയാകരുത്
 • കൂടുതൽ വായിക്കുക

നിങ്ങളുടെ OTP, CVV, കാർഡ് വിവരങ്ങൾ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ വാലറ്റ് വിവരങ്ങൾ ഷെയർ ചെയ്യാൻ ഹീറോയോ അവരുടെ ഡീലർമാരോ ഒരിക്കലും ആവശ്യപ്പെടില്ല. ഇത് ആർക്കെങ്കിലും ഷെയർ ചെയ്യുന്നത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കാം.

ടോൾ ഫ്രീ നം. : 1800 266 0018