ഹോം ഗുഡ്‌ലൈഫ് എങ്ങനെ എൻറോൾ ചെയ്യാം
മെനു

എങ്ങനെ എൻറോൾ ചെയ്യാം

ഹീറോ ഗുഡ്‍ലൈഫ് പ്രോഗ്രാം നിങ്ങൾക്ക് മികച്ച റിവാർഡുകളും ആനുകൂല്യങ്ങളും നിരവധി ആകർഷകമായ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു, സവിശേഷമായി നിങ്ങൾക്കായി തിരഞ്ഞെടുത്തത്. ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ, നിങ്ങൾ 18 വയസ്സ് അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമുള്ള ഇന്ത്യൻ പൗരനായിരിക്കണം, നിങ്ങൾ ഹീറോ മോട്ടോകോർപ്പ് ടൂ-വീലറിന്‍റെ ഉടമയായിരിക്കണം.

 

ഓഫ്‍ലൈനിൽ എങ്ങനെ എൻറോൾ ചെയ്യാം

താഴെപ്പറയുന്ന ഘട്ടങ്ങള്‍ പിന്തുടരുകയും ഇന്ത്യയിലെ ഏറ്റവും വലിയ റിവാര്‍ഡ് പ്രോഗ്രാമില്‍ അംഗമാകുന്നതിന്‍റെ സൗകര്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുക.

 1. നിങ്ങളുടെ സമീപത്തുള്ള ഹീറോ മോട്ടോകോർപ്പ് ഡീലർഷിപ്പ് സന്ദർശിക്കുക
 2. ഗുഡ്‍ലൈഫ് എക്സിക്യൂട്ടീവിനെ ബന്ധപ്പെടുക
 3. ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് അംഗത്വ ഫീസ് അടയ്ക്കുക.
  1. 175/- 1 രൂ. വാര്‍ഷിക ഇൻഷുറൻസ് ആനുകൂല്യവും 3 വർഷത്തെ പ്രോഗ്രാം അംഗത്വവും.
  2. 275/- 3 രൂ. വാര്‍ഷിക ഇൻഷുറൻസ് ആനുകൂല്യവും 3 വർഷത്തെ പ്രോഗ്രാം അംഗത്വവും.
 4. നിങ്ങളുടെ അംഗത്വ കാലയളവിന് തുല്യമായ ആക്സിഡന്‍റൽ ഡെത്ത് ഇൻഷുറൻസ് പരിരക്ഷയ്ക്ക് നിങ്ങൾക്ക് അർഹതയുണ്ട്.

 

ഓൺലൈനായി എങ്ങനെ എൻറോൾ ചെയ്യാം

 1. താൽപ്പര്യമുള്ള ഹീറോ ടൂ-വീലർ ഉടമകൾ/ഉപഭോക്താക്കള്‍ക്ക് ഹീറോ മോട്ടോകോർപ്പ് വെബ്സൈറ്റ് വഴി ഹീറോ ഗുഡ്‍ലൈഫ് പ്രോഗ്രാമിൽ ഇപ്പോൾ എൻറോൾ ചെയ്യാം. ആരംഭിക്കണമെങ്കില്‍, ഒരാൾക്ക് ഹീറോ മോട്ടോകോർപ്പ് സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ ലോഗിൻ ചെയ്യുകയോ വേണം.
 2. വിജയകരമായ രജിസ്ട്രേഷൻ കഴിഞ്ഞ് ലോഗിൻ ചെയ്ത ശേഷം, നിങ്ങൾക്ക് ഗുഡ്‌ലൈഫ് വിഭാഗത്തിന്‍കീഴിൽ, പ്രോഗ്രാം സംബന്ധിച്ച വിവരങ്ങൾ, അതിന്‍റെ നേട്ടങ്ങൾ, ഹീറോ ഗുഡ്‌ലൈഫ് പ്രോഗ്രാമിൽ "എൻറോൾ" ചെയ്യുന്നതിനായുള്ള ഓപ്ഷൻ എന്നിവ കണ്ടെത്താവുന്നതാണ്.
 3. നിങ്ങൾ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നതായ ഹീറോ ഗുഡ്‌ലൈഫ് അംഗത്വം തിരഞ്ഞെടുക്കുക. താഴെപ്പറയുന്ന രണ്ട് ഓപ്ഷനുകളിൽനിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്‌:
  1. 175/- 1 രൂ. വാര്‍ഷിക ഇൻഷുറൻസ് ആനുകൂല്യവും 3 വർഷത്തെ പ്രോഗ്രാം അംഗത്വവും.
  2. 275/- 3 രൂ. വാര്‍ഷിക ഇൻഷുറൻസ് ആനുകൂല്യവും 3 വർഷത്തെ പ്രോഗ്രാം അംഗത്വവും.
 4. അംഗത്വതരം തിരഞ്ഞെടുക്കുമ്പോള്‍, സ്ക്രീനിൽ അംഗത്വ ഫീസ് പ്രദര്‍ശിപ്പിച്ചിരിക്കും
 5. നിങ്ങളുടെ നോമിനി വിവരങ്ങൾക്കൊപ്പം ഒരു അടിസ്ഥാന പ്രൊഫൈൽ ഫോമും (KYC) പൂരിപ്പിക്കേണ്ടതാണ്.
 6. നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക (പരമാവധി വലിപ്പം 50 kb). ഇതാണ്‌ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത് (പക്ഷേ നിങ്ങളത് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അതും പൂർണ്ണമായി സ്വീകാര്യമായിരിക്കും!)
 7. പ്രൊഫൈൽ പൂർണ്ണമായി പൂരിപ്പിച്ചാൽ, നിങ്ങളെ പേമെന്‍റ് ഗേറ്റ്‌വേയിലേക്ക് നയിക്കും, അവിടെ നിങ്ങൾക്ക് അംഗത്വ ഫീസിലേക്ക് രൂ. 175 അല്ലെങ്കിൽ രൂ. 275 നല്‍കാം.
 8. വിജയകരമായ ഇടപാടിന് ശേഷം, ഒരു പണമടച്ച രസീത്, ഇൻവോയ്സ് പകര്‍പ്പ്, ഗുഡ്‌ലൈഫ് അംഗത്വവിവരങ്ങൾ എന്നിവയടക്കം അക്നോളജ്മെന്‍റ് സ്ലിപ്പ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ അയയ്ക്കുന്നതാണ്
 9. പേമെന്‍റ് നടത്തി 15 ദിവസത്തിനുള്ളിൽ ഗുഡ്‌ലൈഫ് അംഗത്വ കാർഡും കിറ്റും നൽകിയിട്ടുള്ള പോസ്റ്റൽ വിലാസത്തിൽ നിങ്ങൾക്ക് കൊറിയർ ചെയ്യുന്നതാണ്.
 10. ഓൺലൈൻ പ്രൊഫൈൽ ഫോം പൂരിപ്പിക്കുന്ന സമയത്ത് ഉപയോക്താവ് ഡിജിറ്റൽ കാർഡ് ഓപ്ഷൻ തിരഞ്ഞെടുത്താൽ, അംഗത്തിന്‍റെ രജിസ്റ്റർചെയ്ത ഇമെയിൽ ഐഡിയിലേക്ക് ഇ-കാർഡ് അയയ്ക്കുന്നതായിരിക്കും.
കൂടുതൽ അറിയാൻ വിളിക്കുക 18002660018 അല്ലെങ്കിൽ ഞങ്ങൾക്ക് എഴുതുക goodlife@heromotocorp.biz

വിജയകരമായ എൻറോൾമെന്‍റിൽ, നിങ്ങൾക്ക് ഒരു ഇൻസ്റ്റ ഹീറോ ഗുഡ്‌ലൈഫ് അംഗത്വ കാർഡ് ലഭിക്കുന്നതാണ്, അത് നിങ്ങള്‍ ചിലവഴിക്കുമ്പോഴെല്ലാം നിങ്ങളെ സഹായിക്കുന്ന എല്ലാ അംഗീകൃത ഹീറോ മോട്ടോകോർപ്പ് ഔട്ട്‌ലെറ്റുകളിലും പോയിന്‍റുകൾ നേടാൻ സഹായിക്കും. നിങ്ങൾക്ക് പോയിന്‍റുകൾ ശേഖരിക്കുകയും അവ ഏറെ ആകർഷകമായ നേട്ടങ്ങള്‍ക്കുള്ള പ്രതിഫലമായോ ഹീറോ സർവീസ്/സെയിൽസ് അവാർഡ് വൗച്ചറുകൾക്ക് പുതുക്കുകയോ ചെയ്യാം.

ഇപ്പോൾ എൻറോൾ ചെയ്യുക
 • വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക
 • തട്ടിപ്പിനും അപവാദത്തിനും ഇരയാകരുത്
 • കൂടുതൽ വായിക്കുക

നിങ്ങളുടെ OTP, CVV, കാർഡ് വിവരങ്ങൾ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ വാലറ്റ് വിവരങ്ങൾ ഷെയർ ചെയ്യാൻ ഹീറോയോ അവരുടെ ഡീലർമാരോ ഒരിക്കലും ആവശ്യപ്പെടില്ല. ഇത് ആർക്കെങ്കിലും ഷെയർ ചെയ്യുന്നത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കാം.

ടോൾ ഫ്രീ നം. : 1800 266 0018