സുരക്ഷിതവും ആസ്വാദ്യകരവുമായ ഡ്രൈവ് ഉണ്ടാകണമെങ്കിൽ നിങ്ങളുടെ ടു വീലറിൽ ഉറച്ചൊരു ഗ്രിപ്പ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഗ്രിപ്പ് കവറിന്റെ പാറ്റേൺ നന്നായി രൂപകൽപ്പന ചെയ്യുകയും മികച്ച നിലവാരമുള്ള മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിക്കുകയും ചെയ്താൽ മാത്രമേ ആത്മവിശ്വാസത്തോടെയുള്ള ഗ്രിപ്പ് ലഭ്യമാവുകയുള്ളൂ. ഹീറോ കമ്മ്യൂട്ടേർസിന്റെ സുരക്ഷ മനസിലാക്കുകയും വിലമതിക്കുകയും ചെയ്യുന്നു, അതുകൊണ്ടുതന്നെ ഹീറോയുടെ ഗ്രിപ്പ് കവറുകൾ 100% വെർജിൻ മെറ്റീരിയലുകൾ കൊണ്ട് നിർമ്മിച്ചതാണ്, യുനീക് പാറ്റേണുകളിലാണ് ഇത് വരുന്നത്, ഇത് വാട്ടർ പ്രൂഫ്, ആന്റി സ്ലിപ്പ് സർഫേസ്, ഫുൾ ഗ്രിപ്പിംഗ് തുടങ്ങിയവ പോലുള്ള ഫീച്ചറുകളും ലഭ്യമാക്കുന്നു.