നിർണായകവും പ്രധാനവുമായ ആക്സസറികളിൽ ഒന്നാണ് ഹെൽമെറ്റ്. ഇത് വ്യക്തിത്വത്തെ നിർവചിക്കുക മാത്രമല്ല, ഒരു കമ്മ്യൂട്ടറിന്റെ ജീവിതത്തെ സുരക്ഷിതമായി കാക്കുകയും ചെയ്യുന്നു. സുരക്ഷയും സ്റ്റൈലും കണക്കിലെടുത്താണ് ഹീറോയുടെ ഹെൽമെറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനുപുറമെ എയർ വെന്റുകൾ, വൺ ടച്ച് ഫ്ലിപ്പ് അപ്പ്സ്, ഉയർന്ന സാന്ദ്രതയുള്ള സുഖപ്രദമായ കുഷ്യൻ തുടങ്ങിയ ഫീച്ചറുകളും ഈ ഹെൽമെറ്റുകൾ പ്രദാനം ചെയ്യുന്നു - ഇത് ഡ്രൈവിംഗ് അനുഭവം വർദ്ധിപ്പിക്കുകയും ചെയ്യും. ഹീറോ ഹെൽമെറ്റുകൾക്ക് ഓരോ വ്യക്തിക്കും അനുയോജ്യമായിട്ടുള്ള ശ്രേണി ഉണ്ട്: ഫുൾ ഫെയ്സ്, ഓപ്പൺ ഫെയ്സ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഹെൽമെറ്റുകളാണുള്ളത്, ഇത് വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലും ലഭ്യമാണ്.